ലേബർ ക്യാമ്പുകളിൽ പരിശോധന
1515110
Monday, February 17, 2025 6:19 AM IST
വിഴിഞ്ഞം: ഉത്തരേന്ത്യൻ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ പോലീസ് പരിശോധന. നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. 14 പേരെ കസ്റ്റഡിയിൽ എടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.
ഇന്നലെ രാവിലെ മുതൽ വെണ്ണിയൂർ, ചൊവ്വര, പീച്ചോട്ടു കോണം, ഉച്ചക്കട, പയറ്റുവിള ഉൾപ്പെടെയുളള സ്ഥലങ്ങളിലെ ക്യാമ്പുകളിലാണു പരിശോധന നടത്തിയത്. തൊഴിലാളികൾ നാട്ടിൽ പോയി വരുമ്പോൾ കൊണ്ടുവരുന്ന ഉല്പന്നങ്ങൾ ക്യാമ്പിലുള്ളവർക്ക് വിതരണം ചെയ്യുകയാണ് പതിവെന്നു പോലീസ് പറയുന്നു.