അശാസ്ത്രീയമായ ഗതാഗത പരിഷ്കരണം : നഗരസഭാ കൗണ്‍സിലര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു
1516028
Thursday, February 20, 2025 5:52 AM IST
നെയ്യാറ്റിൻകര: ആലുംമൂട്- ടിബി ജംഗ്ഷനുകളിലെ ഗതാഗത പരിഷ്കരണം അശാസ്ത്രീയമെന്ന് ആരോപിച്ച് നഗരസഭ കൗണ്‍സിലര്‍ മഞ്ചത്തല സുരേഷ് റോഡില്‍ കിടന്നു പ്രതിഷേധിച്ചു. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാതയായിട്ടും ഈ ജംഗ്ഷനുകളില്‍ സിഗ്നല്‍ സംവിധാനമില്ല.
ഇരുചക്രവാഹനങ്ങളില്‍ ആലുംമൂടിനും ടിബി ജംഗ്ഷനും മധ്യേയുള്ള മസ്ജിദിലേയ്ക്ക് വരുന്നവരെയും കുട്ടികളുമായി പോകുന്ന വനിതായാത്രക്കാരെയും ഇതുവഴി കടത്തിവിടുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണു കൗണ്‍സിലര്‍ മഞ്ചത്തല സുരേഷ് റോഡില്‍ കിടന്നു പ്രതിഷേധിച്ചത്.
ഇതിനിടയില്‍ കൗണ്‍സിലര്‍ പ്രതിഷേധിച്ചയിടത്തിരുന്ന ഡിവൈഡറുകള്‍ എടുത്തു മാറ്റുകയും അതുവഴി വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്തതായും ആരോപണമുണ്ട്. നെയ്യാറ്റിന്‍കര പോലീസും ട്രാഫിക് പോലീസും സ്ഥലത്തെത്തി കൗണ്‍സിലറുമായി വിഷയം ചര്‍ച്ച ചെയ്തു. ഉചിതമായ നടപടി സ്വീകരിക്കാമെന്ന ഉറപ്പില്‍ കൗണ്‍സിലര്‍ പ്രതിഷേധം അവസാനിപ്പിച്ചു.