കൊലപാതക ശ്രമം: പ്രതി പിടിയിലായി
1516037
Thursday, February 20, 2025 6:03 AM IST
പാറശാല: നാൽപത്തിയാറുകാ രനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പോലീസ് പടിയിലായി. കിഴക്കേക്കര പുത്തന്‍വീട്ടില്‍ ബേബിമോനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു കാഞ്ഞിരംകുളം പോലീസ് വധശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തെങ്കി ലും പ്രതി ഒളിവില്‍ പോകുകയായിരുന്നു.
കൊലപാതക ശ്രമക്കേസിലെ പ്രതിയായ തിരുപുറം വില്ലേജില്‍ തിരുപുറം താന്നിനിന്ന വീടിൽ ലക്ഷ്മി ഭവനില്‍ രമേഷി(40)നെ ജില്ലാ പോലീസ് മേധാവി സുദര്‍ശനന്റെ നിര്‍ദേശാനുസരണം നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഷാജി, കാഞ്ഞിരംകുളം പോലീസ് ഇന്‍സ്പക്ടര്‍ മിഥുന്റെ നേതൃത്വത്തില്‍ ജൂണിയര്‍ എസ്ഐ റോയി,
ജിഎഎസ്ഐ വിമല്‍കുമാര്‍, ജിഎസ്സിപി ഒ വിഷ്ണു, വിജയാനന്ദ്, സി പിഒ ശരണ്യ, സജീവ്, ഗിരീഷ് അടങ്ങുന്ന സംഘം മെഡിക്കല്‍ കോളജിന് സമീപത്തു നിന്നാ ണ് പ്രതിയെ പിടികൂടിയത്.