മാർ ഈവാനിയോസ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഇന്ന് ആരംഭിക്കും
1515640
Wednesday, February 19, 2025 6:08 AM IST
തിരുവനന്തപുരം: മാർ ഈവാനിയോസ് ട്രോഫി പുരുഷ, വനിത ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഇന്ന് ആരംഭിക്കും. ഉച്ചകഴിഞ്ഞു 3.30ന് മാർ ഈവാനിയോസ് കോളജ് ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ കേരള സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും.
നോക്കൗട്ട് അടിസ്ഥാനത്തിൽ പുരുഷന്മാരിൽ എട്ടു ടീമുകളും ലീഗ് അടിസ്ഥാനത്തിൽ വനിതകളിൽ നാലു ടീമുകളും മത്സരിക്കും. കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണിത്. ബാസ്കറ്റ്ബോൾ പൂർവവിദ്യാർഥികളുടെ മത്സരവും ഒത്തുചേരലും അവസാന ദിവസം ആസൂത്രണം ചെയ്തിട്ടുണ്ട് ഇന്നു വൈകുന്നേരം നാലിന് മത്സരങ്ങൾ ആരംഭിക്കും.