മാർ ഈവാനിയോസ് എ ടീം സെമിഫൈനലിൽ
1516027
Thursday, February 20, 2025 5:52 AM IST
തിരുവനന്തപുരം: മാർ ഈവാനിയോസ് ട്രോഫി ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ മാർ ഇവാനിയോസ് എ ടീം തേവര സേക്രഡ് ഹാർട്ട് കോളജിനെ (62-50) പരാജപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു.
ഇന്നു നടക്കുന്ന ആദ്യസെമിയിൽ മാർ ഈവാനിയോസ് എ ടീം തൃശൂർ ശ്രീ കേരളവർമ മാന്നാനം കെ.ഇ. കോളജ് മത്സരവിജയികളെ നേരിടും രണ്ടാം സെമിയിൽ ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുട, സഹൃദയ കോളജ് കൊടകര, മത്സരത്തിലെ വിജയികൾ ചങ്ങനാശേരി എസ്.ബി. കോളജ്, മാർ ഈവാനിയോസ് ബി ടീം വിജയികളെ നേരിടും.
വൈകുന്നേരം നടക്കുന്ന വനിതകളുടെ സെമിയിൽ എസ്.എൻ. കോളജ് കൊല്ലം പാലാ അൽഫോൻസ കോളജിനെയും പ്രൊവിഡൻസ് കോളജ് കോഴിക്കോട് ആതിഥേയരായ മാർ ഈവാനിയോസ് കോളജിനെയും നേരിടും.
മാർ ഈവാനിയോസ് കോളജ് പ്രിൻസിപ്പൽ ഡോ. മീര ജോർജിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള സ് പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് എം.ആർ. രഞ് ജിത്ത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.