കാറുകൾ കൂട്ടിയിടിച്ചു
1516045
Thursday, February 20, 2025 6:11 AM IST
വെഞ്ഞാറമൂട്: സംസ്ഥാന പാതയിൽ കാറുകൾ കൂട്ടിയിടിച്ചു. ആളപായമില്ല. വെഞ്ഞാറമൂട് ആലന്തറ ശ്രീ ഗോകുലം മെഡിക്കൽ കോളജിന്റെ പ്രധാന കവാടത്തിനു സമീപത്തായിരുന്നു അപകടം. എതിർ ദിശകളിൽ വരുകയായിരുന്ന കാറുകൾ കൂട്ടിയിടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ വശം ഭാഗികമായി തകർന്നു. ആളപായമില്ല. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്ഥീകരിച്ചു.