പേ​രൂ​ര്‍​ക്ക​ട: വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന രണ്ടുകി​ലോ ക​ഞ്ചാ​വ് പൂ​ജ​പ്പു​ര പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ത​മ​ലം മ​ഠ​ത്തി​ങ്ക​ല്‍ കി​ഴ​ക്കേ​ക്ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ സു​ഭാ​ഷ് കു​മാ​ര്‍ (42), തി​രു​മ​ല വി​ജ​യ​മോ​ഹി​നി മി​ല്ലി​നുസ​മീ​പം മ​ല​യ​ത്ത് മേ​ലേ​വീ​ട്ടി​ല്‍ സു​ബി​ന്‍ (32), വ​ഞ്ചി​യൂ​ര്‍ മാ​തൃ​ഭൂ​മി റോ​ഡ് വ​ട​ക്കേ ച​മ്പ​ടി വീ​ട്ടി​ല്‍ വ​രു​ണ്‍ (37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സു​ഭാ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ജ​പ്പു​ര സി​ഐ പി. ​ഷാ​ജി​മോ​ന്‍, എ​സ്ഐ സു​ധീ​ഷ്, സിപി​ഒ​മാ​രാ​യ സ​തീ​ഷ്, വി​നോ​ദ്, ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.