പാറശാല ബ്ലോക്ക് പഞ്ചായത്ത് ഗെയിംസ് ഫെസ്റ്റ് സമാപിച്ചു
1516047
Thursday, February 20, 2025 6:11 AM IST
പാറശാല: കായിക രംഗത്ത് പുത്തന്‍ പ്രതിഭകളെ കണ്ടെത്തുന്നതിനായി പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘിപ്പിച്ച ഗെയിംസ് ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനവിതരണവും പ്ലാമൂട്ടുക്കട ഇഎം എസ് ഗ്രൗണ്ടില്‍ കെ. ആന്‍സലന്‍ എംഎല്‍എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍ അധ്യഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ മഞ്ജുസ്മിത, സി.എ. ജോസ്, ലോറെന്‍സ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെ. ജോജി, ബ്ലോക്ക് പഞ്ചായത്ത് അംഗം കുമാര്‍, പഞ്ചായത്ത് അംഗം എം. രാജയ്യന്‍ കപ്പിയാര്, മേഘവര്ണ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.