ആശ്രയ ഭക്ഷ്യമേള 22ന്
1515639
Wednesday, February 19, 2025 6:08 AM IST
തിരുവനന്തപുരം: ആർസിസിയിലെത്തുന്ന നിർധനരായ രോഗികൾക്ക് സഹായം നൽകുന്നതിനായി സന്നദ്ധ സംഘടനയായ ആശ്രയ വോളന്റിയർ ഓർഗനൈസേഷൻ ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. 22 നു രാവിലെ 9.45 മുതൽ വൈകുന്നേരം 6:30വരെ പാളയം ക്രൈസ്റ്റ് ചർച് സെന്റിനറി ഹാളിൽ നടക്കുന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം എഡിജിപി പി. വിജയൻ നിർവഹിക്കും.
തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ മുഖ്യപ്രഭാഷണവും ആദ്യവില്പനയും നിർവഹിക്കും. ഡെയ്സി ജേക്കബ് ആദ്യ പാക്കറ്റ് സ്വീകരിക്കും. ആശ്രയ പ്രസിഡന്റ് ശാന്താ ജോസ് അധ്യക്ഷത വഹിക്കും.