വെള്ളനാട് ബ്ലോക്ക് വികസന സെമിനാർ
1516048
Thursday, February 20, 2025 6:11 AM IST
നെടുമങ്ങാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി അധ്യക്ഷയായി. പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ഷാജി,
ടി. സുനിൽ കുമാർ, വി. രമേശൻ, സി. വിജയൻ, സുനിത കുമാരി, ശ്രീക്കുട്ടി, ഫർസാന, ശ്രീലത, അഡ്വ.എ. റഹീം, ബ്ലോക്ക് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സരള, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഉഷാവിൻസന്റ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ജീവൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സത്യൻ എന്നിവർ സംസാരിച്ചു.