റസിഡൻഷ്യൽ ഫുട്ബോൾ അക്കാദമി
1516034
Thursday, February 20, 2025 6:03 AM IST
തിരുവനന്തപുരം: പൂർണമായും ആരാധക ഉടമസ്ഥതയിലുള്ള ഫുട്ബോൾ ക്ലബ്ബായ ട്രാവൻകൂർ റോയൽസ് ഫുട്ബോൾ ക്ലബ് തിരുവനന്തപുരം കോർദോവ സ്കൂളുമായി സഹകരിച്ചു റെസിഡൻഷ്യൽ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നു. ഇതിനായുള്ള ധാരണാപത്രം ട്രാവൻകൂർ റോയൽസ് ഫുട്ബോൾ ക്ലബ് പ്രസിഡന്റ് രാജു ജോർജും കെഇസിടി ജനറൽ സെക്രട്ടറി എ അൻവറും ഒപ്പുവച്ചു.
കെഇസിടി ചെയർമാൻ എം.എ. ഹിലാൽ, ട്രാവൻകൂർ റോയൽസ് ജനറൽ സെക്രട്ടറി എസ്. ശ്രീകാന്ത്, സ്കൂൾ മാനേജർ ഡോ. അബ്ദുൾ സമദ്, കെഇസിടി ട്രഷറർ എം. അബ്ദുൾ കലാം എന്നിവർ സന്നിഹിതരായിരുന്നു. റസിഡൻഷ്യൽ ഫുട്ബോൾ അക്കാദമിയുടെ പ്രവർത്തനം 2025-26 ആകാദമിക് വർഷത്തിൽ ആരംഭിക്കും.
അതിനോടൊപ്പം പെണ്‍കുട്ടികൾക്കും ആണ്‍കുട്ടികൾക്കുമുള്ള നോണ്‍ റസിഡൻഷ്യൽ ഫുട്ബോൾ കോച്ചിംഗും ഉണ്ടായിരിക്കും. ഏപ്രിലിൽ സമ്മർ ക്യാന്പോട് കൂടി ഫുട്ബോൾ കോച്ചിംഗ് ആരംഭിക്കും.