ഒറ്റശേഖരമംഗലം വില്ലേജ് ഓഫീസ് ധര്‍ണ
1516049
Thursday, February 20, 2025 6:11 AM IST
വെള്ളറട: കെപിസിസിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന ബജറ്റിനെതിരെയും ഭൂനികുതി വർധനയ്ക്കെക്കെതിരെയും ഒറ്റശേഖരമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒറ്റശേഖരമംഗലം വില്ലേജ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിജു തടത്തില്‍ അധ്യക്ഷത വഹിച്ചു.
പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എല്‍.വി. അജയന് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് വി. സോമന്‍കുട്ടി നായര്‍ പ്രഭാഷണം നടത്തി. ബ്ലോക്ക് ഭാരവാഹികളായ പൂഴനാട് രാജന്, വട്ടപ്പറമ്പ് വർഗീസ്, പ്ലാമ്പഴിഞ്ഞി സുന്ദരന്‍, വാഴിച്ചല്‍ പ്രശാന്ത്, ഗോപാലകൃഷ്ണന് നായര്‍, വട്ടപ്പറമ്പ് സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.