തിരയിൽപ്പെട്ട് മരിച്ച അമേരിക്കൻ സ്വദേശിനി ഷാർലറ്റിന്റെ മൃതദേഹം ഇന്നു സംസ്കരിക്കും
1516032
Thursday, February 20, 2025 5:52 AM IST
വിഴിഞ്ഞം: വിഴിഞ്ഞത്ത് തിരയിൽപ്പെട്ട മരിച്ച അമേരിക്കൻ സ്വദേശി ബ്രിജിത്ത് ഷാർലറ്റി(76)ന്റെ ചിതാഭസ്മം 25ന് സ്വദേശത്തേക്കു കൊണ്ടുപോകും. ഇതിനായി അമേരിക്കൻ കോൺസുലേറ്റിന്റെയും അമേരിക്കയിൽ താമസിക്കുന്ന മകളുടെയും സമ്മതപത്രം ഇന്നലെ വിഴിഞ്ഞം തീരദേശ പോലീസിന് ലഭിച്ചു.
ഇക്കഴിഞ്ഞ 15 മുതൽ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടം നടത്തി. ഇന്നു കൂടെയുണ്ടായിരുന്നവർക്കു മൃതദേഹം വിട്ടുനൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി സംസ്കരിക്കുമെന്ന് പോലിസ് അറിയിച്ചു.
കഴിഞ്ഞ നാലിനാണ് അമേരിക്കൻ സ്വദേശിയായ ബ്രിജിത്തും സംഘവും ആയൂർവേദ ചികിത്സക്കായി കേരളത്തിൽ എത്തിയത്. വിഴിഞ്ഞം പുളിങ്കുടിയിലെ സ്വകാര്യ റിസോർട്ടിൽ താമസിക്കുന്നതിനിടയിൽ 15 നാണ് ഇവർ തിരയിൽപ്പെട്ട് മരിച്ചത്.