നടപ്പാതയിലെ അനധികൃത പാര്‍ക്കിംഗ്: കാല്‍നടയാത്രക്കാര്‍ക്ക് തലവേദന
1516029
Thursday, February 20, 2025 5:52 AM IST
നെയ്യാറ്റിന്‍കര: പാതയോരത്തെ നടപ്പാതകളില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് കാല്‍നടയാത്രക്കാര്‍ക്ക് തലവേദനയാകുന്നു. നെയ്യാറ്റിന്‍കരയില്‍ പലയിടത്തും കാല്‍നട യാത്രക്കാര്‍ക്കായി നിര്‍മിച്ചിട്ടുള്ള നടപ്പാതകളില്‍ വാഹന പാര്‍ക്കിംഗ് പതിവായിരിക്കുകയാണ്.
ഓടകളുടെ മുകളില്‍ സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് സ്ലാബുകളിലും മറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഉടമകളും യാത്രക്കാരും തങ്ങളുടെ ആവശ്യങ്ങള്‍ക്കായി പോകുന്നു. പാര്‍ക്കിംഗിനായി പ്രത്യേക സ്ഥല സൗകര്യമില്ലാത്തതാണ് ഇതിനു കാരണം.
നടപ്പാതയോടു ചേര്‍ന്നു വേലികളുള്ളയിടത്ത് പാര്‍ക്കിംഗിന്റെ വേവലാതിയില്ല. ആശുപത്രി ജംഗ്ഷനില്‍ മാത്രമല്ല, ഗവ. ജെബിഎസ്സിനു മുന്നിലും കോണ്‍വെന്റ് റോഡിലുമെല്ലാം അനധികൃത പാര്‍ക്കിംഗുകള്‍ നിത്യക്കാഴ്ചയാണ്.