കരുംകുളംപഞ്ചായത്ത് പ്രത്യേക ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
1516026
Thursday, February 20, 2025 5:52 AM IST
വിഴിഞ്ഞം: പുതിയതുറ വി. ഗീവർഗീസ് സഹദായുടെ വജ്ര ജൂബിലി തീർത്ഥാടനത്തോടനുബന്ധിച്ച് കരുംകുളം പഞ്ചായത്ത് പ്രത്യേക ഉത്സവമേഖലായയി ജില്ലാ കളക്ടർ അനുകുമാരി ഉത്തരവിറക്കി. ഏപ്രിൽ 25 കൊടികയറി മേയ് നാലിന് തീർഥാടനം അവസാനിക്കും.
ഭക്തർക്കുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ മന്ത്രി അഡ്വ. ജി.ആർ. അനിൽ, കോവളം എംഎൽഎ അഡ്വ. എം. വിൻസന്റ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പു മോധാവിമാരുടെ ഏകോപന യോഗം മാർച്ച് ഒന്നിനു പുതിയതുറ സെന്റ് നിക്കോളാസ് പാരീഷ് ഹാളിൽ നടക്കുമെന്ന് ഇടവക വികാരി റവ. ഡോ. ഗ്ലാഡിൻ അലക്സ്, സഹവികാരി ഫ. ഫ്രഡി വർഗീസ്, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ പുഷ്പം വിൻസന്റ്, ഇടവക സെക്രട്ടറി ജയിംസ് സഹായം എന്നിവർ അറിയിച്ചു.