ഐടി ജീവനക്കാരൻ എംഡിഎംഎ സഹിതം പിടിയിൽ
1515618
Wednesday, February 19, 2025 6:01 AM IST
കഴക്കൂട്ടം: ഐ ടി ജീവനക്കാരനെ എംഡിഎംഎയുമായി കഴക്കൂട്ടം എക്സൈസ് പിടികൂടി. മൺവിള കിഴക്കുംകര വാടകയ്ക്കു താമസിക്കുന്ന മുരുക്കുംപുഴ വെയിലൂർ സ്വദേശി മിഥുൻ മുരളി (27) ആണ് അറസ്റ്റിലായത്. രണ്ടു ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.
ടെക്നോപാർക്കിലെ ചില ഐടി ജീവനക്കാർക്ക് ലഹരിയെത്തിക്കുന്ന സംഘത്തിലെ പ്രധാനയാളാണ് ഇയാളെന്നു എ ക്സൈസ് അധികൃതർ അറി യിച്ചു. കഴക്കൂട്ടം എക്സൈസ് ഇൻസ്പെക്ടർ സഹീർഷായുടെ നേതൃത്വത്തിലുള്ള ടീം നടത്തിയ റെയിഡിലാണ് മിഥുൻ മുരളി പിടിയിലായത്. കോടതിയിൽ ഹാജരാക്കി.