ജാമ്യത്തിലിറങ്ങിയ യുവാവ് റോഡുവക്കിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടിച്ചുതകർത്തു
1515638
Wednesday, February 19, 2025 6:08 AM IST
വിഴിഞ്ഞം: വാറണ്ട് കേസിൽ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി ജാമ്യത്തിലിറങ്ങിയ യുവാവ് റോഡുവക്കിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങൾ അടിച്ച് തകർത്തു.
നിരവധി കേസിലെ പ്രതിയായ വിഴിഞ്ഞം ഹാർബർ സ്വദേശി ഫൈസലിനെ വിഴിഞ്ഞം പോലീസ് വീ ണ്ടും അറസ്റ്റ് ചെയ്തു. കഴിഞ്ഞദി വസമാണ് സംഭവം. മദ്യപിച്ചെത്തിയ പ്രതി ഹാർബർ റോഡ് വക്കിൽ പാർക്ക് ചെയ്തിരുന്ന സതീഷ് കുമാർ, അൽ- അമീൻ, അസ്കർ എന്നിവരുടെ കാറുകളാണ് അടച്ചു തകർത്തത്. അസ്കറിന്റെ കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന 15000 രൂപ കാണാതായെന്നും പരാതിയുണ്ട്.
വാറണ്ട് കേസിൽ കഴിഞ്ഞ ദിവസം പിടിയിലായഫൈസൽ തിങ്കളാഴ്ച വൈകുന്നേരമാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്നാണ് രാത്രിയിൽ കാറുകൾ തകർത്തത്.