വയോധികൻ മുങ്ങി മരിച്ച നിലയിൽ
1515817
Thursday, February 20, 2025 12:47 AM IST
പാലോട്: വാമനപുരം നദിയിൽ വയോധികനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലോട് ഇടക്കോളനി ബ്ലോക്ക് നമ്പർ 43 ൽ ഗോപാലപിള്ള (80)യെയാണ് പാലോട് ആര്യ ഹോസ്പിറ്റലിനു സമീപമുള്ള കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കരയിൽ ഇദ്ദേഹത്തിന്റെ മുണ്ടും ഷർട്ടും കണ്ടെത്തിയിരുന്നു. മരണത്തിൽ ദുരൂഹത ഇല്ലെന്നും കുളിക്കാൻ ഇറങ്ങുന്നതിനിടയിൽ മുങ്ങിപ്പോയതായിരിക്കാം എന്ന് പോലീസ് പറഞ്ഞു. പാലോട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: വിജയമ്മ. മക്കൾ: അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ലതികകുമാരി, മിനി.