എകെടിഎ തന്പാനൂർ ഏരിയാ സമ്മേളനം
1515641
Wednesday, February 19, 2025 6:08 AM IST
തിരുവനന്തപുരം: ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ തന്പാനൂർ ഏരിയാ സമ്മേളനം മാഞ്ഞാലിക്കുളം രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സതികുമാർ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് സുധർമ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി വി. സതീഷ്കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്.എൽ. വീണ വരവുചെലവു കണക്കുകളും ഷീലാ ജഗജീവ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ജില്ലാ ട്രഷറർ കെ.പി. രവീന്ദ്രൻ ആശംസാപ്രസംഗം നടത്തി. ഭാരവാഹികൾ: സുധർമ - പ്രസിഡന്റ്, മായ റെജി, ശ്രീകല, മഞ്ചു - വൈസ് പ്രസിഡന്റുമാർ, വി. സതീഷ്കുമാർ- സെക്രട്ടറിമാർ, എസ്. ലതകുമാരി, സി. ഉഷകുമാരി, ബിന്ദുകുമാരി - ജോയിന്റ് സെക്രട്ടറിമാർ, എസ്.എൽ. വീണ- ട്രഷറർ.