ആഡ് ക്ലബ് ട്രിവാൻഡ്രം ഉദ്ഘാടനം ചെയ്തു
1516033
Thursday, February 20, 2025 6:03 AM IST
തിരുവനന്തപുരം: മീഡിയ, അഡ് വർടൈസിംഗ് രംഗത്തെ പ്രഫഷണലുകളുടെ കൂട്ടായ്മയായ ആഡ് ക്ലബ് ട്രിവാൻഡ്രത്തിന്റെ ഉ ദ്ഘാടനം സംവിധായകൻ ആർ. ബാൽക്കി നിർവഹിച്ചു.
തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ പരസ്യ രംഗത്തെയും മീഡിയ രംഗത്തെയും പ്രമുഖർ പങ്കെടുത്തു.
പരസ്യ സിനിമ മേഖലയിലെ കരിയറിനെപ്പറ്റി ആർ. ബാൽക്കി ടിൽറ്റ് ബ്രാൻഡ് സൊല്യൂഷൻസ് മേധാവി ഹരി കൃഷ്ണനുമായി സംവാദം നടത്തി. തിരുവനന്തപുരത്തുനിന്ന് തുടങ്ങി ഇന്ത്യയിൽ തന്നെ മികച്ച ആഡ് പ്രഫഷണലായ തന്റെ കരിയറിനെ പറ്റി പ്രതാപ് സുതൻ സംസാരിച്ചു.
ഉദ്്ഘാടനത്തോടനുബന്ധിച്ചു നടന്ന മീഡിയ സെഷനിൽ വർഗീസ് ചാണ്ടി, നവീൻ ശ്രീനിവാസൻ, കമൽ കൃഷ്ണൻ, അനിൽ അയിരൂർ എന്നിവർ സംവദിച്ചു. ആഡ് ക്ലബ് പ്രസിഡന്റ് ലാജ് സലാം അധ്യക്ഷനായിരുന്നു. സെക്രട്ടറി വിഷ്ണു വിജയ് നന്ദി പ്രകാശനം നടത്തി. മീഡിയ, പരസ്യ, ബ്രാൻഡ് രംഗത്തെ 200 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു.