കമുകിന്‍കോട് പള്ളിയിൽ തിരുനാളിനു കൊടിയേറി
1516024
Thursday, February 20, 2025 5:52 AM IST
നെയ്യാറ്റിന്‍കര : തെക്കിന്റെ കൊച്ചുപാദുവ എന്നറിയപ്പെടുന്ന കമുകിന്‍കോട് വിശുദ്ധ അന്തോണീസ് പള്ളിയിലെ തിരുനാളിനു ഇടവക വികാരി ഫാ. സജി തോമസ് കൊടിയേറ്റി. വൈകുന്നേരം കൊച്ചുപളളിയില്നിന്ന് ആരംഭിച്ച തിരുസ്വരൂപ പ്രദക്ഷിണം രാത്രി 11.30 ഓടെ പള്ളിയങ്കണത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷമായിരുന്നു കൊടിയേറ്റം.
തുടര്‍ന്നു ദിവ്യകാരുണ്യ ആശീര്‍വാദം നടന്നു. ഫാ.ജോസ് തോമസ് അഴീക്കകത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ജീവിത നവീകരണ ധ്യാനം ആരംഭിച്ചു. ഇന്നു വൈകുന്നേരം ആറിനു നടക്കുന്ന സമൂഹ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ ചാന്‍സിലര്‍ ഡോ. ജോസ് റാഫേല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.