എംഡിഎംഎയുമായി മൂന്നുപേര്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍
1515616
Wednesday, February 19, 2025 6:01 AM IST
പാറശാല: വിപണിയില്‍ ലക്ഷങ്ങള്‍ വരുന്ന എംഡിഎംഎ യുമായി മൂന്നുപേര്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായി. വാഹന പരിശോധനയ് ക്കിടയില് ആയിരുന്നു പ്രതികള്‍ കുടുങ്ങിയത്. അമരവിള എക്സൈസ് ചെക്ക്പോസ്റ്റില്‍ രാവിലെ നടന്ന വാഹന പരിശോധനയിലാണ് നിരോധിത മയക്കുമരുന്നുമായി നെടുമങ്ങാട് ആര്യനാട് സ്വദേശി ആദിത്യന് (23), കാട്ടാക്കട പൂവച്ചല്‍ സ്വദേശി ദേവന് രാജ് (21), നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി സജു സൈജു (22) എന്നിവർ പിടിയിലായത്.
ഇവരില്‍നിന്ന് 118 ഗ്രാം എംഡിഎംഎക്ക് പുറമേ കഞ്ചാവും കണ്ടെത്തി. ബാംഗ്ലൂരില്‍ നിന്നു സ്വകാര്യ ബസിലായിരുന്നു ഇവര്‍ ലഹരിവസ്തുക്കൾ കടത്തിയത്. മൊത്തമായി എംഡി എംഎ എത്തിച്ചശേഷം ചില്ലറ വില്‍പ്പന നടത്തുകയായിരുന്നു ഇവരുടെ പതിവ്. സ്കൂള്‍- കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് വിപണനം.
പ്രതികള്‍ക്ക് മുമ്പും സമാനമായ കേസുകള്‍ ഉണ്ടോ എന്ന് എക്സൈസ് സംഘം അന്വേഷിച്ചു വരുന്നു. എക്സൈസ് റേഞ്ചിനു കൈമാറിയ പ്രതികളെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.