പാറശാല വില്ലേജ് ഓഫീസ് ധര്‍ണ
1516040
Thursday, February 20, 2025 6:03 AM IST
പാറശാല: നികുതി കൊള്ള അവസാനിപ്പിക്കുക, സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് പാറശാല മണ്ഡലം കമ്മിറ്റി പാറശാല വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. പ്രതിഷേധ ധര്‍ണ മുന്‍ എംഎല്‍എ എ.ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജെ.കെ. ജസ്റ്റിന് രാജ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പാറശാല സുധാകരന്, ഡിസിസി എക്സിക്യൂട്ടീവ് അംഗം കൊല്ലിയോട് സത്യാനേശന്, കോണ്‍ഗ്രസ് നേതാക്കളായ വി.കെ. ജയറാം, വിന്‍സര്‍, അനില്‍കുമാര്‍, ഷീബാ റാണി, രാജേന്ദ്രപ്രസാദ്, രാജന്, സ്റ്റീഫന്‍, ജോയ്, വിനയനാഥ്, മഹിള കുമാരി, രാധാകൃഷ്ണന് നായര്‍, വിജയകുമാര്‍, ജോസ്, വിമല, സുജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.