കാരക്കോണം സിഎസ്ഐ കോളജിന് ഹരിത കേരള മിഷന് പുരസ്കാരം
1515648
Wednesday, February 19, 2025 6:10 AM IST
വെള്ളറട: സംസ്ഥാന ഹരിത കേരള മിഷന്റെ ഹരിത കലാലയപുരസ്കാരം കാരക്കോണം സിഎസ്ഐ നഴ്സിംഗ് കോളജിനു ലഭിച്ചു. മാലിന്യ സംസ്കരണം, ജലസുരക്ഷ, ഊര്‍ജസംഭരണം, ജൈവവൈവിധ്യ പരിപാലനം എന്നീ മേഖലകളില്‍ വ്യവസ്ഥാപിതമായ ഹരിത പരിപാലന നിബന്ധനകള്‍ പാലിച്ചുകൊണ്ട് മാതൃകാപരമായ സമ്പ്രദായങ്ങള്‍ ഫലപ്രദമായി ആവിഷ്കരിച്ചതിനാണ് പുരസ്കാരം ലഭിച്ചത്.
മൂന്നു ഘട്ടങ്ങളിലായി നടത്തിയ ഔദ്യോഗിക പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമായിരുന്നു ഫലപ്രഖ്യാപനം.