തിരുവനന്തപുരം സൗത്ത് സ്റ്റേഷനില്‍ റെയില്‍വേ സഹമന്ത്രി സന്ദര്‍ശനം നടത്തി
1515649
Wednesday, February 19, 2025 6:10 AM IST
നേമം: തിരുവനന്തപുരം സൗത്ത് സ്റ്റേഷനിൽ റെയില്‍വേ സഹമന്ത്രി വി. സോമണ്ണ സന്ദര്‍ശനം നടത്തി. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ നേമത്തെത്തിയ മന്ത്രിയെ റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.
ടെര്‍മിനലുമായി ബന്ധപ്പെട്ടു നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. പ്രവൃത്തികൾ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നൽകി. നേമം ടെര്‍മിനലിനു നേരത്തെ തയാറാക്കിയ പദ്ധതികള്‍ വെട്ടിക്കുറച്ചെന്ന പരാതി ഉയര്‍ന്നപ്പോള്‍ ആവശ്യമെങ്കില്‍ വീണ്ടും പരിഗണിക്കാവുന്നതെയുള്ളൂവെന്നും മന്ത്രി പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നാട്ടുകാര്‍ മന്ത്രിക്കു നിവേദനം നല്കി. പഴയ നേമം റെയിൽവേ സ്റ്റേഷൻ അടുത്തിടെയാണ് തിരുവനന്തപുരം സൗത്ത് ആയത്.
ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, എസ്. സുരേഷ്, മുക്കംപാലമൂട് ബിജു, ലതാകുമാരി തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. റെയില്‍വേ ജീവനക്കാരോടു മന്ത്രി കുശലാന്വേഷണം നടത്തി.