സ്വദേശാഭിമാനി പുരസ്കാരം തിരുവനന്തപുരം പ്രസ് ക്ലബിന്
1516046
Thursday, February 20, 2025 6:11 AM IST
തിരുവനന്തപുരം: കേരളത്തിലെ മികച്ച പ്രസ് ക്ലബിനുള്ള സ്വദേശാഭിമാനി പുരസ്കാരം തിരുവനന്തപുരം പ്രസ് ക്ലബിന് ലഭിച്ചു.
കോഴിക്കോട് കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ. പ്രവീൺ, സെക്രട്ടറി എം. രാധാകൃഷ്ണൻ, ട്രഷറർ വി. വിനീഷ് തുടങ്ങിയവർ കൈതപ്രംദാമോദരൻ നമ്പൂതിരി, മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവരിൽനിന്ന് ഏറ്റുവാങ്ങി.
കോഴിക്കോട് വിശ്വനാഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അധ്യക്ഷയായിരുന്നു.