യുഡിഎഫ് പുളിങ്കോട് വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
1515108
Monday, February 17, 2025 6:18 AM IST
കാട്ടാക്കട: യുഡിഎഫ് പുളിങ്കോട് വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എം. വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കട്ടയ്ക്കോട് തങ്കച്ചൻ അധ്യക്ഷനായിരുന്നു.
മുൻ എംഎൽഎ കെ.എസ്. ശബരിനാഥൻ, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എസ്. ജലീൽ മുഹമ്മദ്, ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. പ്രതാപൻ, ബ്ലോക്ക് പ്രസിഡന്റ് ജ്യോതിഷ് കുമാർ, പൂവച്ചൽ ഷമീർ, വീരണകാവ് മണ്ഡലം പ്രസിഡന്റ് പി സന്ധ്യ,
സ്ഥാനാർഥി സുനി സോമൻ, സത്യദാസ് പൊന്നെടുത്തകുഴി, പി. രാജേന്ദ്രൻ, സുകുമാരൻനായർ, കുട്ടിച്ചിറ വിജയകുമാർ, എസ് ഷീജ, തുടങ്ങിയവർ പ്രസംഗിച്ചു.