സ്റ്റേഡിയത്തിനു സമീപത്തെ അപകടം : "വണ്‍വേ റോഡില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണം'
1515107
Monday, February 17, 2025 6:18 AM IST
പേരൂര്‍ക്കട: ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിനു സമീപത്തെ വ ണ്‍വേ റോഡില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേരള സര്‍വകലാശാല റോഡില്‍നിന്നു തിരിഞ്ഞു സ്റ്റേഡിയത്തിനു പിറകിലെ വണ്‍വേ റോഡിലൂടെയാണു പട്ടം ഭാഗത്തേക്കും വെള്ളയമ്പലം ഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നത്.
എതിര്‍വശത്തുനിന്നു വാഹനങ്ങള്‍ വരില്ലെന്ന ധാരണയില്‍ വണ്‍വേ റോഡിലൂടെ സാധാരണഗതിയില്‍ വാഹനങ്ങള്‍ നല്ല വേഗത്തിലായിരിക്കും സഞ്ചരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 10 മണിയോടടുത്ത് എന്‍ഫീല്‍ഡ് ബൈക്കും ആര്15 ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. എന്‍ഫീല്‍ഡ് ഓടിച്ചിരുന്നയാള്‍ ഒണ്‍വേ തെറ്റിച്ച് സ്റ്റേഡിയത്തിനു പിറകുവശത്തെ റോഡിലൂടെ യൂണിവേഴ്സിറ്റി ഭാഗത്തേക്കു സഞ്ചരിച്ചതാണ് അപകടത്തിനിടയാക്കിയത്.
ആര്15 ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവിനു ഗുരുതരമായി പരിക്കേറ്റു. ഇയാൾ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എതിര്‍വശത്തുനിന്നു വാഹനം വരുന്നതുകണ്ടു വാഹനം നിയന്ത്രണം വിട്ടതാണ് അപകടമുണ്ടാകാന്‍ കാരണം.
ബൈക്ക് എന്‍ഫീല്‍ഡിന്റെ ഒരുവശത്ത് ഇടിച്ചശേഷം സമീപത്തെ ഡിവൈഡറിലും മതിലിലുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവ് സഞ്ചരിച്ച ബൈക്ക് പൂര്‍ണമായും തകര്‍ന്നിരുന്നു. മുന്‍വശത്തെ വീല്‍ ഇളകി മാറി. തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു വാഹനമെങ്കിലും യുവാവിന് സാരമായ പരിക്കുണ്ടായില്ല.
വണ്‍വേ റോഡില്‍ അജ്ഞതമൂലം ബൈക്കുകള്‍ മുമ്പും ഇതുപോലെ എത്തിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ അപകടമൊന്നും ഉണ്ടായിട്ടില്ല. വണ്‍വേ തിരിഞ്ഞുവരുമ്പോള്‍ വളവിലാണ് സാധാരണഗതിയില്‍ അപകടങ്ങള്‍ ഉണ്ടാകാറുള്ളത്. ഇതോ ടെയാണ് സ്റ്റേഡിയത്തിനു പിറകുവശത്തേക്കു തിരിയുന്ന ഭാഗത്തു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുള്ളത്. വണ്‍വേ റോഡ് സൂചിപ്പിക്കുന്ന റിഫ്ളക്ടറുകള്‍ സ്ഥാപിക്കുകയോ പരിശോധനകള്‍ ശക്തമാക്കുകയോ ചെയ്യണം.