മന്നത്ത് പത്മനാഭൻ മതസൗഹാർദത്തിന് അടിത്തറയേകിയ കർമയോഗി : എം. വിൻസന്റ്
1492197
Friday, January 3, 2025 6:24 AM IST
വിഴിഞ്ഞം : മതസൗഹാർദത്തിന് അടിത്തറയേകിയ കർമയോഗിയാണ് മന്നത്ത് പത്മനാഭനെന്ന് എം. വിൻസന്റ് എംഎൽഎ . കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മന്നത്ത് പത്മനാഭൻ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് കരിംകുളം ജയകുമാർ അധ്യക്ഷത വഹിച്ചു.
നേതാക്കളായ ലെനിൻ, വെങ്ങാനൂർ ശ്രീകുമാർ, മുക്കോല ഉണ്ണി, സുധീർ ഖാൻ, ഷാബു ഗോപിനാഥ്, അനിൽകുമാർ, സുജി, അനിൽ വി.സലാം, രവീന്ദ്രൻ, പാമ്പുകാല ജോസ്, യേശുദാസ്, അനിൽകുമാർ, അശോക് കുമാർ, ശരത് കുമാർ, മുക്കോല ബിജു, പരണിയം ഫ്രാൻസിസ്, ഹസീന, തുടങ്ങിയവർ പങ്കെടുത്തു.