സൂര്യകാന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി
1492191
Friday, January 3, 2025 6:24 AM IST
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെയും കുളത്തൂര്‍ കൃഷിഭവന്റെയും നേതൃത്വത്തില്‍ കുളത്തൂര്‍ പഞ്ചായത്തിലെ ഊരംവിള കാര്‍ഷിക കൂട്ടായ്മ ഒരുക്കുന്ന ദൃശ്യവിസ്മയ കാഴ്ചയായ സൂര്യകാന്തി 2025 ന്റെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.
ഉദ്ഘാടനം കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്. കെ. ബെന്‍ഡാര്‍വിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്. പ്രേം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍വേഡിസ, കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ്. ആര്യദേവന്‍, വിനിതകുമാരി,
ജെ. ജോജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശാലിനി സുരേഷ്, വൈ. സതീഷ്, അഡ്വ. രാഹില്‍ ആര്. നാഥ്, ടി. കുമാര്‍ വാര്‍ഡ് മെമ്പര്‍ ശരത്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുരേഷ്, കൃഷി ഓഫീസര്‍ സുബജിത്ത്, കൃഷി അസിസ്റ്റന്റ് സുനില്‍, സിജു, വിനോദ്, ആന്‍സി തുടങ്ങിയവര്‍ പ്രസംഗിച്ചു.