വിശ്വാസികളെ അവഗണിച്ചുകൊണ്ടു മുന്നോട്ടു പോകാനാകില്ല : സ്പീക്കർ എ.എൻ.ഷംസീർ
1492186
Friday, January 3, 2025 6:13 AM IST
തിരുവനന്തപുരം : വിശ്വാസികളെ അവഗണിച്ചുകൊണ്ടു സമൂഹത്തിനു മുന്നോട്ടു പോകാനാകില്ലെന്നു നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ.
എന്നാൽ വിശ്വാസത്തിന്റെ പേരിൽ നമുക്കിടയിൽ വർഗീയത കുത്തിവയ്ക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. ഭരണഘടനാ ശിൽപികളിൽ പ്രധാനിയായ അംബേദ്കറെ പോലും അധിക്ഷേപിക്കുന്ന കാലമാണ്.
ശാസ്ത്രത്തെ സംബന്ധിച്ചു താൻ ഇനി ഒന്നും പറയില്ല. ചിലതു പറഞ്ഞപ്പോൾ ചിലർ തന്റെ കോലം കത്തിച്ചു. വിട്ടിലേക്കു പ്രതിഷേ മാർച്ചു നടത്തി. വിശ്വാസത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിച്ചു നിർത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം സിനഡിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ. വി.കെ.പ്രശാന്ത് എംഎൽഎ, നാഗർകോവിൽ കണ്‍കോർഡിയ സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. ടി.സാമുവൽ,
സിനഡ് പ്രസിഡന്റ് റവ. ഡോ. എം.മോഹനൻ, റവ. വൈ.കെ.മോഹൻദാസ്, ഡോ. കെ.പി.ലാലാദാസ്, സിനഡ് ട്രഷറർ വർസസ് ബെല്ലാർഡ്സണ്, സിനഡ് വൈസ് പ്രസിഡന്റ് റവ. ജെ.മോഹൻരാജ്, സിനഡ് സെക്രട്ടറി എ.പ്രമോദ്കുമാർ , എ.ആർ.ഷാജി എന്നിവർ പ്രസംഗിച്ചു.