1750 ലിറ്റർ ചാരായവും 152 ലിറ്റർ കോടയും പിടികൂടി
1492200
Friday, January 3, 2025 6:26 AM IST
വെഞ്ഞാറമൂട്: ന്യൂ ഇയർ സ്പെഷൽ ഡ്രൈവ് ഡ്രൈ ഡേയോടനുബന്ധിച്ച് വാമനപുരം റേഞ്ച് എക്സൈസ് നടത്തിയ പരിശോധനയിൽ 1.75 ലിറ്റർ ചാരായവും 152 ലിറ്റർ കോടയും പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.
വാമനപുരം കളമച്ചൽ കുന്നിൽ ഹൗസിൽ പ്രസന്നകുമാറാണ് (53) അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ എം. അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി , പ്രിവന്റീവ് ഓഫീസർ സ്നേഹേഷ്,
ഗ്രേഡ് പ്രിവന്റീവ് ഓഫീസർ അൻസർ, സിവിൾ എക്സൈസ് ഓഫീസർമാരായ പി. കെ.ആദർശ് , ഹിമലത എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.