മന്മോഹന് സിംഗ് ലാളിത്യത്തിന്റെ പ്രതീകം: ടി.കെ.എ നായര്‍
1492193
Friday, January 3, 2025 6:24 AM IST
നേമം: ഡോ. മന്മോഹന് സിംഗ് ലാളിത്യത്തിന്റെ പ്രതീകമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ടി.കെ.എ നായര്‍. പൂജപ്പുര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ സ്ഥലമുടമയ്ക്ക് മാന്യമായ വില കൊടുക്കാന്‍ അദ്ദേഹം നിയമം ഉണ്ടാക്കിയത് വികസനത്തിന് ആക്കം വര്‍ധിപ്പിച്ചുവെന്നും ടി.കെ.എ നായര്‍ പറഞ്ഞു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ വി.കെ.എന്‍ പണിക്കര്‍, കമ്പറ നാരായണന്, കെ.പി അജിത്ലാല്‍, പി.എസ് ശ്രീകുമാര്‍, കരകുളം ശശി തുടങ്ങിയവര്‍ പങ്കെടുത്തു.