തമ്പാനൂരില്‍ സിഗ്നല്‍ലൈറ്റുകള്‍ കൃത്യമല്ലെന്ന് പരാതി
1492187
Friday, January 3, 2025 6:13 AM IST
പേരൂര്‍ക്കട: നഗരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂരില്‍ മുഴുവന്‍ സമയവും ട്രാഫിക് പോലീസിന്റെ സേവനം വേണമെന്ന ആവശ്യം ശക്തമാകുന്നു. ജംഗ്ഷനില്‍ നിന്ന് എസ്എസ് കോവില്‍ റോഡിലേക്കും മറ്റും പോകുന്ന റോഡുകള്‍ ചേരുന്ന ഭാഗത്താണ് ട്രാഫിക് പോലീസിന്റെ സേവനം അടിയന്തരമായി ആവശ്യമുള്ളത്.
ചില അവസരങ്ങളില്‍ പ്രദേശത്തെ സിഗ്നല്‍ ലൈറ്റുകള്‍ പ്രകാശിക്കാറില്ലെന്നാണ് യാത്രക്കാരുടെ പ്രധാന പരാതി. വാഹനങ്ങള്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന സ്ഥലമാണ് ഇവിടം. കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലും റെയില്‍വേ സ്റ്റേഷനും മുഖാമുഖമായതിനാല് ഓട്ടോറിക്ഷക്കാരുടെ എണ്ണം ഈ ഭാഗത്ത് കൂടുതലാണ്. കെഎസ്ആര്‍ടിസി, സ്വകാര്യബസുകളും നിരന്തരം ഇവിടെ സര്‍വീസ് നടത്തുന്നുണ്ട്. ശ്രദ്ധയില്ലാതെ അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
ട്രാഫിക് പോലീസിന്റെ കാര്യക്ഷമമായ സേവനം ആവശ്യമായി വരുന്ന ഭാഗമായതുകൊണ്ടുതന്നെ തമ്പാനൂരിലെ ഗതാഗത പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നതാണ് ആവശ്യം.