ദേശീയ അധ്യാപക പരിഷത്ത് ഉപജില്ലാ സമ്മേളനം
1492198
Friday, January 3, 2025 6:24 AM IST
നെടുമങ്ങാട് : ദേശീയ അധ്യാപക പരിഷത്ത് നെടുമങ്ങാട് ഉപജില്ലാ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി എം.എം.ആദർശ് ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡന്റ് കൃഷ്ണകുമാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം സതീഷ് പണിക്കർ, ഉപജില്ലാ സെക്രട്ടറി സഞ്ജയ് കുമാർ, പ്രഥമാധ്യാപിക ഷീജ, അധ്യാപിക ദീപ തുടങ്ങിയവർ പ്രസംഗിച്ചു.
ഉപജില്ല ഭാരവാഹികളായി പ്രസിഡന്റ്- ശ്രീകൃഷ്ണകുമാർ, സെക്രട്ടറി- സഞ്ജയ്കുമാർ എന്നിവരെ തെരഞ്ഞെടുത്തു.