ആര്യനാട് പ്രസ്ക്ലബിൽ ക്രിസ്മസ്-പുതുവത്സര ആഘോഷം
1492195
Friday, January 3, 2025 6:24 AM IST
നെടുമങ്ങാട് : ആര്യനാട് പ്രസ്ക്ലബിന്റെ ക്രിസ്മസ്-പുതുവത്സര ആഘോഷം ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഷനുകുമാർ അധ്യക്ഷത വഹിച്ചു. ആര്യനാട് എസ്എച്ച്ഒ എസ്.വി.അജേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രസ്ക്ലബ് സെക്രട്ടറി സജുകുമാർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.
പഞ്ചായത്തംഗം കെ.കെ.രതീഷ് കുമാർ,ആര്യനാട് ഗവ.ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് സുഗതൻ, കാഷിക വിപണന കേന്ദ്രം പ്രസിഡന്റ് ഇറവൂർ സുനിൽ കുമാർ, പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി ഷിജു, മുൻ പ്രസ്ക്ലബ് പ്രസിഡന്റ് ശ്രീകാന്ത്, രാഗീഷ് എന്നിവർ പ്രസംഗിച്ചു.