സ്വര്‍ണകപ്പ് ഘോഷയാത്ര; നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി
1492183
Friday, January 3, 2025 6:13 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണകപ്പ് വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയോടനുബന്ധിച്ച് ഇന്ന് നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. വൈകീട്ട് 5.30മുതൽ 7.30 വരെയാണ് ക്രമീകരണം.
•പട്ടം ഭാഗത്തു നിന്നും കിഴക്കേകോട്ട ,തമ്പാനൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ പട്ടം-മുറിഞ്ഞപാലം-കുമാരപുരം-കണ്ണമ്മൂല -പാറ്റൂര്‍ വഴിയും ചെറിയ വാഹനങ്ങള്‍ പട്ടം-പി.എം.ജി-പാളയം -പബ്ലിക് ലൈബ്രററി-പഞ്ചാപുര-ബേക്കറി ഫ്ലൈഓവര്‍ വഴിയും പോകണം.
•വെള്ളയമ്പലം ഭാഗത്തു നിന്നും കിഴക്കേകോട്ട ,തമ്പാനൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ വെള്ളയമ്പലം-വഴുതക്കാട്-വിമന്‍സ് കോള്ജ് ജംഗ്ഷന്-പനവിള വഴിയും ചെറിയ വാഹനങ്ങള്‍ വെള്ളയമ്പലം-മ്യൂസിയം -പാളയം -പബ്ലിക് ലൈബ്രററി-പഞ്ചാപുര-ബേക്കറി ഫ്ലൈഓവര്‍ വഴിയും പോകണം.
•ജനറല്‍ ഹോസ്പിറ്റല്‍ ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആശാന് സ്ക്വയര്‍-അണ്ടര്‍ പാസേജ്-പഞ്ചാപുര-ബേക്കറി ഫ്ലെെഓവര്‍ വഴി പോകണം..
•ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ വരുന്ന കുട്ടികളെ കൊണ്ടു വരുന്ന വാഹനങ്ങള്‍ മസ്ക്കറ്റ് ഹോട്ടലിന് മുന്‍വശത്തായി കുട്ടികളെ ഇറക്കിയ ശേഷം ആറ്റുകാല്‍ ക്ഷേത്ര പാര്‍ക്കിംഗ് ഗ്രൌണ്ടിലും, പൂജപ്പുര ഗ്രൌണ്ടിലും പാര്‍ക്ക് ചെയ്യണം
•നന്ദാവനം ഭാഗത്തുനിന്നും പബ്ലിക് ലൈബ്രറി ഭാഗത്തേക്കു വാഹനങ്ങൾ കടത്തിവിടില്ല.
•ഘോഷയാത്ര വേള്ഡ്വാർ ഭാഗത്ത് ക്രോസ് ചെയ്യുന്ന സമയം അയ്യൻകാളി ഹാൾ ഭാഗത്തു നിന്നും എല്ലാ വാഹനങ്ങളും ആശാൻ സ്ക്വയർ ഭാഗത്തേക്ക് വഴി തിരിച്ചുവിടും.
•ഘോഷയാത്ര സെക്രട്ടറിയേറ്റ് ഭാഗത്ത് എത്തുമ്പോൾ വാൻറോസ് ഭാഗത്ത് നിന്നും എല്ലാ വാഹനങ്ങളും ഊറ്റകുഴി ഭാഗത്തേക്ക് തിരിച്ചുവിടും. ഈ സമയം വാൻറോസ്സ് ഭാഗത്ത് നിന്നും സെക്രട്ടറിയേറ്റ് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല.