മൻമോഹൻ സിംഗ് അനുസ്മരണയോഗം സംഘടിപ്പിച്ചു
1492199
Friday, January 3, 2025 6:24 AM IST
നെടുമങ്ങാട് : കോൺഗ്രസ് കരകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൻമോഹൻ സിംഗ് അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഡിസിസി മുൻ പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജിത്ത്കുമാർ അധ്യക്ഷനായി. പഞ്ചായത്ത് അംഗം ഹേമലത, രാജലാൽ, രാജേഷ് കുമാർ, രാജപ്പൻ നായർ, സുരേഷ്, ദീപു രാധാകൃഷ്ണൻ,
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അർജുനൻ, ഡിസിസി അംഗങ്ങളായ കാച്ചാണി സനിൽ, കാച്ചാണി രവി, കായ്പ്പാടി അമീനുദീൻ, മണ്ഡലം സെക്രട്ടറി ജയൻ, മുൻ മണ്ഡലം പ്രസിഡന്റുമാരായ സുകുമാരൻ നായർ, വിജയരാജ്, കാവുവിള മോഹനൻ മറ്റു ബ്ലോക്ക് - മണ്ഡലം ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.