തിരുമല തിരുകുടുംബ പള്ളിയിൽ ഇടവകതിരുനാൾ
1492190
Friday, January 3, 2025 6:24 AM IST
തിരുമല: തിരുമല തിരുകുടുംബ പള്ളിയിൽ ഇടവക മദ്ധ്യസ്ഥരായ തിരുകുടുംബത്തിന്റെ തിരുനാൾ ഇന്നു മുതൽ 12 വരെ നടക്കും. ഇന്ന് വൈകുന്നേരം 5.30ന് ജപമാലയ്ക്കു ശേഷം വികാരി ഫാ. കുര്യാക്കോസ് തെക്കേടത്ത് തിരുനാൾ കൊടിയേറ്റും.
തുടർന്ന് ബെൻസിഗർ ഹോം ഡയറക്ടർ ഫാ. ജോസഫ് ചക്കാലക്കുടി ഒസിഡിയുടെ കാർമികത്വത്തിൽ ആഘോഷമായ വി. കുർബാനയും, സന്ദേശവും മദ്ധ്യസ്ഥപ്രാർഥനയും നടത്തു.ം നാളെ വൈകുന്നേരം 5.30ന് ജപമാല തുടർന്ന് പേരൂർക്കട ലൂർദ് ഹില്‍ ഇടവക വികാരി ഫാ. ബിബിൻ കാക്കാപറന്പിലിന്റെ കാർമികത്വത്തിൽ ആഘോഷമായ വി. കുർബാനയും വചന സന്ദേശവും മദ്ധ്യസ്ഥ പ്രാർഥനയും.
അഞ്ചിന് വൈകുന്നേരം 5.30ന് ജപമാലയും തുടർന്ന് ഫാ. ടോണി പ്ലാവുനിൽക്കുന്നതിൽ വിസിയുടെ കാർമികത്വത്തിൽ ആഘോഷമായ വി. കുർബാനയും വചന സന്ദേശവും മദ്ധ്യസ്ഥ പ്രാർഥനയും തുടർന്ന് ദനഹാ തിരുനാളിന്റെ ഭാഗമായി വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ പിണ്ടികുത്തി തിരുനാൾ ആചരിക്കും.
ദനഹാ തിരുനാൾ ദിനമായ ആറിനു വൈകുന്നേരം 5.30ന് ജപമാലയും തുടർന്ന് ഫാ. ടോണ്‍ പൊന്നാറ്റിലിന്റെ കാർമികത്വത്തിൽ ആഘോഷമായ വി. കുർബാനയും വചന സന്ദേശവും മധ്യസ്ഥ പ്രാർഥനയും. ഏഴിന് വൈകുന്നേരം 5.30ന് ജപമാലയും തുടർന്ന് ആറാമട നല്ലിടയൻ പള്ളി വികാരി ഫാ. സതീഷ് എസ് എച്ചിന്റെ കാർമികത്വത്തിൽ ലത്തീൻ ക്രമത്തിൽ ആഘോഷമായ വി. കുർബാനയും സന്ദേശവും മദ്ധ്യസ്ഥപ്രാർഥനയും.
എട്ടിന് വൈകുന്നേരം 5.30ന് ജപമാലയും തുടർന്ന് കുന്നപ്പുഴ മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. ജോണ്‍ പടിപ്പുരയ്ക്കലിന്റെ കാർമികത്വത്തിൽ മലങ്കര ക്രമത്തിൽ ആഘോഷമായ വി. കുർബാനയും വചന സന്ദേശവും തുടർന്ന് മദ്ധ്യസ്ഥ പ്രാർഥനയും സമർപ്പിത ദിനമായി ആചരിക്കുന്നു.
ഒന്‍പതിന് വൈകുന്നേരം 5.30ന് ജപമാലയും തുടർന്ന് ലൂർദ് ഫൊറോന വികാരി ഫാ. മോർളി കൈതപ്പറന്പിലിന്റെ നേതൃത്വത്തിൽ സഹഇടവകകളിലെ വൈദികർ ചേർന്ന് സമൂഹ ബലിയും സന്ദേശവും തുടർന്നു മദ്ധ്യസ്ഥ പ്രാർഥനയും സ്മൃതിദിനമായി ആചരിക്കുന്നു.
10ന് വൈകുന്നേരം 5.30ന് ജപമാലയും തുടർന്ന് തിരുവല്ലം തിരുഹൃദയ പള്ളി ഇടവക വികാരി ഫാ. ടിൻസണ്‍ നരിതുരുത്തേലിന്റെ കാർമികത്വത്തിൽ ആഘോഷമായ വി. കുർബാനയും വചന സന്ദേശവും മദ്ധ്യസ്ഥ പ്രാർഥനയും തുടർന്ന് മണ്മറഞ്ഞുപോയവർക്കുവേണ്ടി അനുസ്മരണപ്രാർഥന. 11ന് വൈകുന്നേരം അഞ്ചിന് ജപമാലയും തുടർന്ന് തിരുനാൾ പ്രസുദേന്തിമാരുടെ വാഴിക്കലും ആറിന് ലൂർദ് ഫൊറോന സഹവികാരി ഫാ. റോബിൻ പുതുപ്പറന്പിലിന്റെ കാർമികത്വത്തിൽ ആഘോഷമായ വി. കുർബാനയും വചന സന്ദേശവും മദ്ധ്യസ്ഥ പ്രാർഥനയും തുടർന്ന് കുരിശടി ചുറ്റി പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ 12ന് രാവിലെ 10ന് മണ്ണന്തല റാണിഗിരി ആശ്രമത്തിലെ ഫാ. അനീഷ് കപ്പൂച്ചിന്റെ കാർമികത്വത്തിൽ ആഘോഷപൂർവമായ തിരുനാൾ കുർബാനയും മദ്ധ്യസ്ഥപ്രാർഥനയും തിരുനാൾ സന്ദേശം നൽകുന്നത് പുന്നയ്ക്കാമുഗൾ സെന്റ് ജോർജ് ഇടവക വികാരി ഫാ. തോമസ് തടത്തിൽ 12ന് തിരുമല ടൗണ്‍ ചുറ്റി പ്രൗഢഗംഭീരമായ തിരുനാൾ പ്രദക്ഷിണം.
തുടർന്ന് സ്നേഹവിരുന്ന്. രണ്ടിനു നടക്കുന്ന കൊടിയിറക്കത്തോടെ തിരുനാൾ തിരുകർമകൾ സമാപിക്കും.