വിളംമ്പരഘോഷയാത്ര നടത്തി
1492188
Friday, January 3, 2025 6:13 AM IST
വെള്ളറട: നാലു മുതൽ എട്ടുവരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന യുവജനോത്സവത്തിന് മുന്നോടിയായി വിളംമ്പരഘോഷയാത്ര നടന്നു. ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെമ്പര്‍മാര്‍, ജനാര്ദ്ദനപുരംപുരം സ്കൂള്‍ പ്രിന്‍സിപ്പൽ വി. ശ്രീകല, മറ്റു സ്കൂളുകളിലെ ഹെഡ്മാസ്റ്റര്മാര്, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലവറനിറക്കല്‍ ഉദ്ഘാടനം വാര്‍ഡു മെമ്പര്‍ ഗോഗുല്‍ നിര്‍വഹിച്ചു.
യോഗത്തില്‍ പ്രിന്‍സിപ്പൽ വി. ശ്രീകല, സ്റ്റാഫ് സെക്കട്ടറി ഡി. എസ്. രാജീവ്, വിദ്യാര്‍ഥി പ്രതിനിധികള്‍, സ്കൂള്‍ ജീവനക്കാര്‍ തുടങ്ങിയവർ പങ്കെടുത്തു.