പുകപ്പുര കത്തി നശിച്ചു
1492185
Friday, January 3, 2025 6:13 AM IST
വെള്ളറട: കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ അപകടത്തിൽ റബർഷീറ്റുകളടക്കം സൂക്ഷിച്ചിരുന്ന പുകപ്പുര കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം. എംഎസ് റബര്‍ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലാണ് അപകടം.
മഞ്ചങ്കോട് അനന്തു ഭവന് കട്ടക്കോട് അരിമ്പത്ത് സനല്‍കുമാറിന്റെ പുകപ്പുരയാണ് കത്തി നശിച്ചത്. രാത്രിയോടെ തീപടര്‍ന്നുവെങ്കിലും പുകപ്പുര വീടില് നിന്നും അകലെ ആയതുകൊണ്ട് ഉടമസ്തര്‍ അറിഞ്ഞില്ല.
റബര്‍ ഷീറ്റുകള്‍ കത്തിയമര്‍ന്ന ശേഷം മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന ആസ്ബറ്റോ ഷീറ്റുകള്‍ പൊട്ടിത്തെറിച്ചപ്പോഴാണ് സമീപവാസികള്‍ വിവരം അറിയുന്നത്. ഉടൻതന്നെ നാട്ടുകാർ ഇടപെട്ട് തീണ അണയ്ക്കുകയായിരുന്നു.
സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞു. 50 ലക്ഷം രൂപയില്‍ അധികാരം റബര്‍ ഷീറ്റുകള്‍ കത്തി നശിച്ചതായി ഉടമ പറയുന്നു.