ആല്‍ഫ പാലിയേറ്റീവ് കെയര്‍ നെടുമങ്ങാട് സെന്റര്‍ ഉദ്ഘാടനം ചെയ്തു
1487285
Sunday, December 15, 2024 6:42 AM IST
നെടുമങ്ങാട്: ആൽഫ പാലിയേറ്റീവ് കെയറിന്റെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.
ഡോക്ടേഴ്സ് ഹോം കെയർ , നഴ്സസ് ഹോം കെയർ , പാലിയേറ്റീവ് ഫിസിയോ തെറാപ്പി, കുടുംബങ്ങളുടെ പുനരധിവാസം എന്നീ സേവനങ്ങളാണ് ഇവിടെ നിന്നും സൗജന്യമായി ലഭ്യമാകുന്നത്. ആൽഫ പാലിയേറ്റ് കെയർ ചെയർമാൻ കെ.എം. നുറുദീൻ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൺ സി .എസ്. ശ്രീജ ഫിസിയോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. കല, കെ.എസ്. രാജലക്ഷ്മി, എൻ. ശ്രീകല, യു.ലേഖറാണി, വാർഡ് കൗൺസിലർ സിന്ധു കൃഷ്ണകുമാർ ,ആൽഫ പാലിയേറ്റീവ് സംസ്ഥാന ഡയറക്ടർ സുരേഷ് ശ്രീധർ, സ്റ്റേറ്റ് കോഡിനേറ്റർ അംജിത്കുമാർ,
സ്റ്റേറ്റ് ഗവേണിംഗ് ബോർഡ് മെമ്പർ അശോക് കുമാർ, ജില്ലാ കോഡിനേറ്റർ പുളിമൂട്ടിൽ ഉണ്ണി, നെടുമങ്ങാട് സെന്റർ പ്രസിഡന്റ് ബി .എസ് .ബൈജു, സെക്രട്ടറി സന്ധ്യ സുമേഷ് ട്രഷറർ എ.എസ്. അലി എന്നിവർ പ്രസംഗിച്ചു.