"ഗോള്‍ഡ് അവാര്‍ഡ്' നേടി പട്ടം എസ്യുടി
1487282
Sunday, December 15, 2024 6:42 AM IST
തിരുവനന്തപുരം: പേഷ്യന്റ് ഫസ്റ്റ് ഉച്ചകോടിയുടെ മൂന്നാം പതിപ്പില്‍ "ബെസ്റ്റ് പേഷ്യന്റ് സെന്‍ട്രിക് നാഷണല്‍ ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍' ബഹുമതിയായ 'ഗോള്‍ഡ് അവാര്‍ഡ്' എസ്യുടി ആശുപത്രിക്ക് ലഭിച്ചു.
ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ആൻഡ് വെല്‍-ബീയിംഗ് (ഐഎച്ച്ഡബ്ല്യു) കൗണ്‍സില്‍ ചെയര്മാന് കമല്‍ നാരായണ്‍, പേഷ്യന്റ് അഡ്വക്കസി വിദഗ്ധന്‍ ഡോ. പ്രഭാത് സിന്‍ഹ എന്നിവരുടെ സാന്നിധ്യത്തില്‍ റിലയന്‍സ് ഫൗണ്ടേഷനിലെ ഓങ്കോളജി ഡയറക്ടര്‍ ഡോ.സേവന്തി ലിമായെയില് നിന്ന് പട്ടം എസ്യുടി ആശുപത്രിയുടെ സിഇഒ കേണല്‍ രാജീവ് മണ്ണാളി അവാര്‍ഡ് ഏറ്റുവാങ്ങി.
13ന് മുംബൈയില്‍ നടന്ന അവാര്‍ഡ് ദാന പരിപാടിയുടെ നേതൃത്വം വഹിച്ചത് ഐഎച്ച്ഡബ്ല്യു കൗണ്‍സിലാണ്. രാജ്യത്തുടനീളമുള്ള ആരോഗ്യ പരിപാലന രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.