മദ്യം നല്‍കാത്തതിന് സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചു: പ്രതി പിടിയിൽ
1487278
Sunday, December 15, 2024 6:42 AM IST
പൂന്തുറ: മദ്യം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ മുട്ടത്തറ പള്ളിവിളാകം സ്വദേശി ക്ലമന്റ് (48) ആണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി 11നായിരുന്നു സംഭവം. മുട്ടത്തറ പൂന്തുറ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന സെല്വനെയായിരുന്നു പ്രതി കുത്തിപ്പരിക്കേൽപ്പിച്ചത്. സെൽവന്റെ കഴുത്തിനായിരുന്നു പ്രതി കുത്തിപ്പരിക്കേൽപ്പിച്ചത്.
കഴുത്തില്‍ ആഴത്തില്‍ പരിക്കേറ്റ സെല്വന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ക്ലമന്റിന്റെയും സെല്‍വന്റെയും പേരില്‍ മറ്റ് കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു.
സെല്വന് നല്കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തവേയാണ് ക്ലമന്റിനെ പോലീസ് പിടികൂടിയത്. പൂന്തുറ എസ്എച്ച്ഒ സാജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.