കിണവൂർ വാർഡിൽ മാലിന്യ നിക്ഷേപം വർധിക്കുന്നു
1487279
Sunday, December 15, 2024 6:42 AM IST
പേരൂർക്കട: കിണവൂർ വാർഡിൽ ഹരിതകർമ്മ സേനയ്ക്ക് പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിനായി സൃഷ്ടിച്ച കൂടിന് സമീപം മാലിന്യ നിക്ഷേപം വർധിക്കുന്നതായി നാട്ടുകാരുടെ പരാതി. പ്ലാസ്റ്റിക് കവറുകളിലാണ് ഭൂരിഭാഗം മാലിന്യവും കിടക്കുന്നത്. മാലിന്യ നിക്ഷേപം നടക്കുന്ന സ്ഥലത്തിന് സമീപത്തായാണ് അമ്പലത്തറ കുളം സ്ഥിതി ചെയ്യുന്നത്.
മാലിന്യനിക്ഷേപം രൂക്ഷമായതോടെ പ്രദേശത്ത് തെരുവുനായ ശല്യം വർധിച്ചതായി നാട്ടുകാർ പറയുന്നു . വിഷയത്തിൽ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.