സഹ. വകുപ്പിന്റെ പരിശോധന തുടരുന്നു; വായ്പ തിരിച്ചടച്ചവർക്കും നോട്ടീസ്
1487087
Saturday, December 14, 2024 6:54 AM IST
നേമം: കോടികളുടെ നിക്ഷേപ തട്ടിപ്പുനടന്ന നേമം സർവീസ് സഹകരണ ബാങ്കിൽ, സംസ്ഥാന സഹകരണ വകുപ്പിന്റെ പരിശോധന തുടരുന്നു.
ഇതിനിടെ ബാങ്കിൽ നിന്നും വർഷങ്ങൾക്കുമുൻപ് വായ്പയെടുത്തു തിരിച്ചടച്ചവർക്ക് വീണ്ടും നോട്ടീസ് അടയ്ക്ക ണമെന്നാവശ്യപ്പെട്ട് രജിസ്റ്റേർ ഡ് നോട്ടീസുകൾ ലഭിക്കുന്നതായി വ്യാപകമായ പരാതി. ബാങ്കിൽ പരിശോധനയ്ക്ക് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ചുമതലപ്പെടുത്തിയിട്ടുള്ള യൂണിറ്റ് ഇൻസ്പെക്ടറാണ് ഇതിനകം നിരവധി പേർക്കു നോട്ടീസ് അയച്ചിരിക്കുന്നത്.
20 വർഷങ്ങൾക്കുമുമ്പു വസ് തു ഈടിന്മേൽ വായ്പയെടുക്കുകയും വായ്പ തിരിച്ചടച്ചശേഷം ഈടായി നൽകിയിരുന്ന വസ് തുക്കളുടെ പ്രമാണം മടക്കി വാങ്ങുകയും ചെയ്തവർക്കാണ് വായ്പത്തുക ഉടൻ തിരിച്ചടയ് ക്കാൻ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
കെഎസ്എഫ്ഇ ക്ക് ബാങ്കിന്റെ എട്ടുകോടി രൂപയുടെ വ്യാജ നിക്ഷേപ സർട്ടിഫിക്കറ്റുകൾ കൊടുത്തു കബളിപ്പിച്ച ബാങ്ക് അധികൃതർ, തങ്ങൾ മടക്കി നൽകിയ വായ്പത്തുക ബാങ്ക് രേഖകളിൽ പതിച്ചിട്ടില്ലെന്ന പരാതിയുമായി വായ്പ എടുത്തവർ രംഗത്ത് വന്നിരിക്കുകയാണ്. 110 കോടി രൂപയുടെ സ്ഥിരനിക്ഷേപമുള്ള ബാങ്കിൽ ഏതാണ്ട് 60 കോടിയോളം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.