പീസ് കാർണിവൽ മത്സരങ്ങൾ 21, 22 തീയതികളിൽ
1487273
Sunday, December 15, 2024 6:30 AM IST
തിരുവനന്തപുരം: കൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെയും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 20 മുതൽ 22 വരെ നടക്കുന്ന പീസ് കാർണിവലുമായി ബന്ധപ്പെട്ട മത്സരങ്ങൾ 21 നും 22 നും നടക്കും. 21 ന് ഉച്ചകഴിഞ്ഞു രണ്ടിന് മെഗാ കാരൾ ഗാന മത്സരം . വിവിധ ചർച്ച് ഗ്രൂപ്പുകളുടെ കാരൾ ഗാനസംഘങ്ങൾ വേദിയിൽ മാറ്റുരയ്ക്കും.
മെഗാ കാരൾഗാന മത്സരത്തിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. 25,000 രൂപ ഒന്നാം സമ്മാനവും 15,000 രൂപ രണ്ടാം സമ്മാനവും 10,000 രൂപ മൂന്നാം സമ്മാനവുമാണ് പ്രഖ്യപിച്ചിട്ടുളളത്. 22 ന് കേക്ക് അലങ്കാര മത്സരം നടക്കും. ഉച്ചകഴിഞ്ഞു രണ്ടു മുതൽ ശാന്തിഗിരി ആശ്രമത്തിന്റെ റിസർച്ച് സോണ്‍ ഓഡിറ്റോറിയത്തിലാകും മത്സരം നടക്കുക.
ഇതിനായുളള രജിസ്ട്രേഷനും പുരോഗമിക്കുകയാണ്. 19 നു വൈകുന്നേരം അഞ്ചു വരെ പേര് രജിസ്റ്റർ ചെയ്യാം. അഡ്വ. അന്പിളി ജേക്കബാണ് പ്രോഗ്രാം കണ്‍വീനർ. ഒന്നും രണ്ടും മൂന്നും സ്ഥാനവിജയികൾക്ക് യഥക്രമം 15,000, 10,000, 5,000 എന്നിങ്ങനെയാണ് സമ്മാനത്തുക നിശ്ചയിച്ചിട്ടുളളത്.
കാരൾ ഗാന മത്സരത്തിൽ പങ്കെടുക്കുന്നതിനായി കണ്‍വീനർ ഷെവ. കോശി.എം. ജോർജിനെ 9496040085 എന്ന നന്പരിലും കേക്ക് അലങ്കാര മത്സരത്തിൽ പങ്കെടുക്കുന്നതിന് ഡെന്നീസ് ജേക്കബ് 8139006939, ഡോ. സുരേഷ് രാജ് 9446022080 എന്നിവരെയും ബന്ധപ്പെടാവുന്നതാണ്.
22 നു വൈകുന്നേരം ആറിനു നടക്കുന്ന പീസ് കാർണിവൽ സമ്മേളനത്തിൽ പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി വിജയികൾക്കുളള സമ്മാനദാനം നിർവഹിക്കുമെന്ന് ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ അറിയിച്ചു.