നിയന്ത്രണംവിട്ട സ്കൂൾ ബസ് മരത്തിലും പോസ്റ്റിലും ഇടിച്ചു
1487084
Saturday, December 14, 2024 6:52 AM IST
നെടുമങ്ങാട്: ആര്യനാട് പള്ളിവേട്ടയിൽ നിയന്ത്രണംവിട്ട സ്കൂൾ ബസ് മരത്തിലും പോസ്റ്റിലും ഇടിച്ചു വാഹനത്തിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കു പരിക്കേറ്റു. രണ്ടുപേരെ മെഡിക്കൽ കോളജ് ആശുപത്രി പ്രവേശിപ്പിച്ചു.
വിദ്യാർഥിയായ വിഗ്നേഷ്, ആയ സജല എന്നിവരെയാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവർക്ക് ആര്യനാട് ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ ചിലരെ എസ്എടി ആശുപത്രിയിലേക്കുകൊണ്ടുപോയി.
വൈഷ്ണവി, ഹരികൃഷ്ണൻ, മുഹമ്മദ് സയാൻ, ബെഫി രാജ്, ഹരിഗോവിന്ദ്, അമേയ, സഫർ ഖാൻ, ഗോപിക, വൈഗ, തേജസ്, ദിയരാജ് എന്നിവരാണ് പരി ക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.
വാഹനമോടിച്ചിരുന്ന ഡ്രൈവർ ജയനെ ആര്യനാട് പോലീസ് മെഡിക്കൽ പരിശോധനയ് ക്കായി കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് കൈരളി അമൃത വിദ്യാലയത്തിന്റേതാണ് വാഹനം.