'അങ്കൂര്‍' പ്രിയ ചിത്രം: ശബാന ആസ്മി
1487269
Sunday, December 15, 2024 6:30 AM IST
തിരുവനന്തപുരം: അങ്കൂര്‍ തനിക്ക് ഏറെ പ്രാധാന്യമുള്ള പ്രിയപ്പെട്ട ചിത്രമെന്ന് ശബാന ആസ്മി. ഇന്ത്യയ്ക്കകത്തും പുറത്തും ശ്രദ്ധ നേടിയ 'അങ്കൂര്‍' 50 വര്‍ഷങ്ങള്‍ക്കു ശേഷവും ആസ്വദിക്കപ്പെടുന്നത് ഏറ്റവും വലിയ അംഗീകാരമാണ്.
അഭിനയ ജീവിതത്തില്‍ അര നൂറ്റാണ്ടു പിന്നിടുന്ന ശബാന ആസ്മിയെ ആദരിക്കുന്ന 29-ാമത് ഐഎഫ്എഫ്കെയുടെ പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു ശബാന ആസ്മി.നഗരത്തിലെ മധ്യ വര്‍ഗ കുടുംബത്തിലെ കോളജ് വിദ്യാര്‍ഥിനിയായിരുന്ന തന്നെ അങ്കൂറിലെ ലക്ഷ്മി ആക്കി മാറ്റാന്‍ സംവിധായകന് ശ്യാം ബെനഗല്‍ നടത്തിയ രസകരമായ ശ്രമങ്ങള്‍ നടി ഓര്‍ത്തെടുത്തു.
അങ്കൂറിന്റെ പ്രദര്‍ശനത്തിനു മുന്നോടിയായി നടന്ന ചടങ്ങ് മുന്‍ മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്തു.