അമിതവേഗത്തിലെത്തിയ കാര്‍ നിർത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് മറിഞ്ഞു
1487271
Sunday, December 15, 2024 6:30 AM IST
പാറശാല: പാറശാലയിൽ അമിതവേഗത്തിലെത്തിയ കാര്‍ മറ്റൊരു കാറില്‍ ഇടിച്ചു മറിഞ്ഞു. കാറുകള്‍ക്കിടയില്‍ കുടുങ്ങിയ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി. പാറശാല ചെങ്കവിളയിലാണ് സംഭവം. അമിതവേഗയിലെത്തിയ കാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.
കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ചെങ്കവിള ഭാഗത്ത് നിന്ന് പാറശാലയിലേക്ക് വരുകയായിരുന്ന കാര്‍ റോഡിന്റെ എതിര് വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു.
അപകട സമയം നിര്‍ത്തിയിട്ടിരുന്ന കാറിന്റെ വശത്തുകൂടി പ്രദേശവാസിയായ യുവതി ചെങ്കവിള ഭാഗത്തേക്ക് നടന്ന് പോവുകയായിരുന്നു. യുവതുയുടെ കഴുത്തിൽ കിടന്ന ഷാൾ പാഞ്ഞെത്തിയ കാറിന്റെ മുൻവശത്തെ ടയറിൽ കുരുങ്ങിയെങ്കിലും ശരീരത്തിൽ തട്ടാതെ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.